എസ്.എം.വൈ.എം പാലാ രൂപതയുടെ 2026 പ്രവർത്തനവർഷത്തെ രൂപതാതല കലോത്സവമായ ‘സർഗതരംഗത്തിൽ’ ശ്രദ്ധേയ നേട്ടവുമായി കുന്നോന്നി യൂണിറ്റ്. രൂപതാതലത്തിൽ നടന്ന വാശിയേറിയ ക്വിസ് മത്സരത്തിൽ കുന്നോന്നി യൂണിറ്റിലെ ഡെൻ ജോയ്, തെരേസ് ജോർജ്, ദിയ റോസ് സോജൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മത്സരത്തിലാണ് കുന്നോന്നി യൂണിറ്റ് മികച്ച വിജയം കൈവരിച്ച് സമ്മാനം സ്വന്തമാക്കിയത്.

















