പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ന്യൂടീഷൻ വാരാചരണത്തിനു തുടക്കമായി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണത്തിൽ
പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുന്നതിനും ന്യൂട്രീഷൻ വാരാചരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഡയറ്റീഷ്യൻ മാനേജർ റിന്റ റോയി എന്നിവർ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടർമാർ പങ്കെടുത്തു . ന്യൂട്രീഷൻ
വാരാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ പൊതുജനങ്ങൾക്കായി പ്രദർശനം, വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും സംഘടിപ്പിച്ചുണ്ട്.

















