മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ സ്വാധീനം ദുരുപയോഗം ചെയ്തു. ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞതിന് ഇടത് സർക്കാരും സി.പി എം സൈബർ ഗുണ്ടകളും തന്നെ വേട്ടയാടി.കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനും കുടുംബവും നടത്തിയ കൊള്ള തെളിയുകയാണ്. ഇ.ഡി തിരുവനന്തപുരത്ത് പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ലെന്നായിരുന്നു പിണറായി പറഞ്ഞത്. പിണറായി വിജയൻ എത്രവട്ടമാണ് ജനങ്ങളോട് കള്ളം പറയുന്നത്. ഇനിയും കൈകൾ ശുദ്ധമാണെന്ന് പാർട്ടി കമ്മിറ്റിയിൽ മാത്രമേ പറയാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാസപ്പടിക്കേസിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും നിർണായകമായ കണ്ടെത്തലുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ടത്. വീണ ടിയുടെ ഡയറിയിലെ കൈയ്യെഴുത്ത് പ്രതികളിൽ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തൽ. വരുമാനത്തിൽ അധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾക്ക് പുറമെ, മറ്റൊരാളുടെ
പേരിലുള്ള സിം കാർഡ് ഇന്റർനെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്. ഡയറിൽ നിന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നടത്തിയ റെയ്ഡിൽ ഇലട്രോണിക് ഉപകരണങ്ങളും രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിൽ അധികം തുകയുടെ ഇടപാടുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെ വീണ ടിയുടെ പങ്കാളിത്ത സ്ഥാപനമായ ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി.
















