2026 ആഗസ്റ്റ് 19 ബുധൻ ചിങ്ങം 03
👉📰 റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ കത്തീഡ്രല്‍ ദേവാലയത്തിന് കേടുപാടുകള്‍. സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ കത്തീഡ്രലിനാണ് റഷ്യന്‍ ആക്രമണത്തില്‍ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ചതിനെ തുടർന്ന് ദേവാലയത്തിന്റെ ജനൽച്ചില്ലുകൾ തകർന്നതായും സമുച്ചയത്തിന്റെ പരിസരത്തു നാശനഷ്ടങ്ങളുണ്ടായതായും ഇടവക നേതൃത്വം അറിയിച്ചു.
👉📰 സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണാവധി ഈ മാസം 22 മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ആഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും.ആഗസ്റ്റ് 31 ന് സ്‌കൂള്‍ തുറക്കും.ഓണാഘോഷ ദിവസം യൂണിഫോം നിര്‍ബന്ധം അല്ല. നാല് കിലോ അരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
👉📰 രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മറ്റ് ബദൽ മാർഗങ്ങൾ തേടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
👉📰 ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
👉📰 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും, മുന്നറിയിപ്പിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്നുമാണ് അറിയിപ്പ്.
👉📰 ബിഹാറിലെ നളന്ദയിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം തെറ്റായി ഡിറ്റർജന്റ് ചേർത്തതിനെ തുടർന്ന് 24-ലധികം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദ ജില്ലയിലെ പരാസി മിഡിൽ സ്കൂളിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
👉📰 2024-25 സാമ്പത്തിക വർഷത്തിൽ പി.എം. കെയേഴ്‌സ് ഫണ്ടിലേക്കെത്തിയ ആകെ തുകയിൽ വർധനയുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിലെത്തിയ ആകെ തുക 8,452.95 കോടി രൂപയാണ്. മുൻ വർഷമിത് 7,188.63 കോടി രൂപയായിരുന്നു
👉📰 സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ ആദ്യമായി കമ്പ്യൂട്ടർ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്‌കെ. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
👉📰 സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായി 1105 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും
👉📰 ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ സുരക്ഷ ശക്തമാക്കാനുളള നീക്കത്തിന്റെ ഭാഗമായാണിത്.600 വിദഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.
















