2026 ആഗസ്റ്റ് 10 തിങ്കൾ കർക്കിടകം 25
👉📰 ദിവസങ്ങളായി സംസ്ഥാനത്ത് തുടര്‍ന്ന തീവ്ര മഴയ്ക്ക് താത്കാലിക ശമനമാകുന്നു. സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴയുടെ ശക്തി കുറഞ്ഞു. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
👉📰 എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 300 അടി താഴേക്കു പതിക്കുകയും 17 യാത്രക്കാർക്കും നാലു ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാൾ ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു പൈലറ്റിന്റെ ശരീരത്തിൽ നിരോധിത ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി
👉📰 ഇറാനെതിരേ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുന്നതായി സൂചനകൾ. സൈനികർക്ക് അനുവദിച്ച അവധികൾ റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ
👉📰 കോട്ടയം: ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചേതൻകുമാർ മീണ നാളെ ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചു
കെ.എം മാണി എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്യുന്നു! പാലാ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി സമ്മാനിക്കും. പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പ്രൗഢഗംഭീരമായ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടക്കും. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡിനായി ഓഗസ്റ്റ് 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.”
👉📰 റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഹോർമുസ് കടലിടുക്കിലും ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധസാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കുക എന്ന ലക്ഷ്യംകൂടി ഇത്തരമൊരു ബദൽ മാർഗം തേടുന്നതിനു പിന്നിലുണ്ടെന്നാണ് സൂചന.
👉📰 തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു. ഗൂഡല്ലൂരി ഓവേലി ക്വയിന്റിലെ ലാറന്‍സ്റ്റണ്‍ തേയിലത്തോട്ടത്തിലെ തൊഴിലാളി ബാലകൃഷ്ണന് മരുതനെ (65) ആണ് കടുവ കൊന്നത്..
👉📰 നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
👉📰 പൊലീസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയവെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അര്ജുന് ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി.
👉📰 നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം കേരളത്തിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളെജിലേക്കും. സി.ബി.ഐ കുറ്റപത്രത്തില്‍ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിനെ കുറിച്ച് പരാമർശമുണ്ട്.















