റിയാദ്: സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാർക്കും നാല് വിദേശികൾക്കുമാണ് പരുക്കേറ്റത്. ഇറാന്റെ മേൽനോട്ടത്തിൽ സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.
സൗദിക്ക് പുറമെ, യെമനിലെ ഔദ്യോഗിക സർക്കാരിന്റെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടും ഹൂതികൾ കനത്ത ആക്രമണം നടത്തി. മറീബ്, ഹദ്രാമൗദ്, റുവൈക്, അൽ-അബർ, അൽ താനിയ എന്നീ പ്രദേശങ്ങളിലാണ് ഹൂതികൾ ഡ്രോൺ – ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.















