കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരൂ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് പിടിയിൽ. കൊച്ചിയിൽ നിന്ന് എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചന കുറ്റമാണ്
ഉമ്മർ ഫാറൂഖിനെതിരെ എടുത്തിരിക്കുന്നത്. കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതിയെ കൊച്ചിയിൽ നിന്ന് എൻഐഎ പിടിയകൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബെംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയിരുന്നത്. കേസിൽ 19 പേർ അറസ്റ്റിലായിരുന്നു.















