മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിനായി ഹെലികോപ്റ്ററിൽ പോയെന്ന ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രം എത്തിയിരുന്നു. അപ്പോൾ അവരുമായി ചർച്ച നടത്താൻ തൃശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പിണറായി വിജയൻ വരികയാണ് ഉണ്ടായത്.
അല്ലാതെ പാർട്ടി സമ്മേളനത്തിലേക്ക് അദ്ദേഹം ഹെലികോപ്റ്ററിൽ വരികയല്ല ചെയ്തതെന്നും കൂടുതൽ പറയിപ്പിക്കരുത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് പറയാതിരിക്കുന്നത്? അദ്ദേഹം നന്നായി പറയുകയാണ് വേണ്ടതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.















