2026 ആഗസ്റ്റ് 05 ബുധൻ കർക്കിടകം 20
👉📰 എത്യോപ്യയിൽ ക്രൈസ്തവ ആശ്രമത്തിൽ മണ്ണിടിഞ്ഞ് 14 വിശ്വാസികൾ മരിച്ചു. രാജ്യത്തിന്റെ വടക്ക് അംഹാരയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്കു കീഴിലുള്ള സെന്റ് മേരീസ് തീർഥാടനകേന്ദ്രത്തിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം
👉📰 നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പുകളിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരെ സന്ദർശിച്ചു.
👉📰 എറണാകുളത്ത് കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
👉📰 ടാൽ റോപ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പിരിച്ചുവിട്ടവരും രാജിവച്ചവരുമായ മുഴുവൻ ജീവനക്കാരുടെയും കുടിശികയുള്ള ശമ്പളം (നെറ്റ് സാലറി) ഒക്ടോബർ 31 നു മുൻപ് നൽകാൻ ധാരണ.
👉📰 കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നത് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. സംസ്ഥാനത്ത് 692 ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ ഗുരുതര പ്രതിസന്ധിയില്‍. ഒരു ഹയര്‍സെക്കന്‍ഡറി ബാച്ച് നിലനിര്‍ത്താനായി കുറഞ്ഞത് 25 വിദ്യാര്‍ത്ഥികളെങ്കിലും ആവശ്യമാണ്.
👉📰 അതിതീവ്ര മഴയില്‍ വൈദ്യുതി വിതരണ ശൃംഖലക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെഎസ്ഇബി. 2892 ട്രാന്‍സ്ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു.
👉📰 കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പിഒകെ) 30 ലധികം ഭീകരർ കൊല്ലപ്പെട്ടതായി നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുടെ മുതിർന്ന കമാൻഡർ പരസ്യമായി സമ്മതിച്ചു.
👉📰 തൃശൂരിലെ ജൂബിലി മിഷന് ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വന്ന സമരം അവസാനിച്ചു. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍,തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഴ്സസ് അസോസിയേഷന് പ്രതിനിധികളും ആശുപത്രി മാനേജ്മെന്റും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്
👉📰 നീറ്റ് പിജി പ്രവേശന സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ , അലോക് ആരെ എന്നിവരടങ്ങിയ ബെഞ്ച് സമിതിയോട് നിര്‍ദ്ദേശിച്ചു.
👉📰 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിലെ ദുരിത ബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്കി കേരളത്തില്‍ നിന്നുളള എം പിമാര്ഒരു പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ച് പേമാരിയില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നാണ് ആവശ്യം















