കാവേരി നദീജല തര്‍ക്കത്തില്‍ നിലപാടിലുറച്ച് കര്‍ണാടക. വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യത്തിന് മാത്രം മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടുവിലെ അണക്കെട്ട് നിര്‍മാണം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ കക്ഷിയോഗത്തിന് ശേഷമായിരുന്നു
പ്രതികരണം.മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം യോഗത്തിനെത്തി. കര്‍ണാടകയിലെ എല്ലാ പാര്‍ട്ടികളും കാവേരിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. പ്രധാന പരിഗണന കുടിവെള്ളത്തിനാണ്. ഇതിനായി 40 ടി എം സി വെള്ളം ശേഖരിച്ചു വെക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















