നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ കണ്ടെത്തല്‍.
ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും കുറ്റപ്പത്രത്തിലുണ്ട്.മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ നിന്ന് 36 ചിത്രങ്ങളില്‍ 132 കെമിസ്ട്രി
ചോദ്യങ്ങള്‍ കണ്ടെത്തി. ഇവയില്‍ 111 ചോദ്യങ്ങള്‍ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ട്. മഹാരാഷ്ട്ര – രാജസ്ഥാന്‍ – ഹരിയാന, മഹാരാഷ്ട്ര – രാജസ്ഥാന്‍ – കേരളാ റൂട്ടുകളിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.















