അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിൽ തകരാറുകളില്ലെന്ന് കേന്ദ്രസർക്കാർ. ബോയിംഗ് നടത്തിയ വിശദമായ
പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ രാജ്യസഭയിൽ വ്യക്തമാക്കി. ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് മറുപടി.
അമേരിക്കയിലെ സീറ്റിലിൽ നടന്ന പരിശോധനയിലാണ് സ്വിച്ചിൽ തകരാറില്ലെന്ന് കണ്ടെത്തിയത്. ത്രസ്റ്റ് കൺട്രോൾ മോഡ്യൂളിന്റെ പരിശോധന പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.















