മഹാരാഷ്ട്രയിലെ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷ (CET ) യിൽ ക്രമക്കേട്. അനുകൂലമായ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന
ഓഡിയോ സന്ദേശം പുറത്ത്. രക്ഷിതാക്കളോടാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുന്നത്. പത്ത് മുതൽ 12 ലക്ഷം വരെ നൽകിയാൽ ആവശ്യപ്പെടുന്നത് പോലെ തന്നെ പരീക്ഷാ സെന്ററുകൾ
അനുവദിക്കും. ചില സഹായങ്ങളും അവിടുന്ന് ലഭിക്കുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.പ്ലസ്ടുവിന് 50% നേടിയവർ വരെ CET പ്രവേശന പരീക്ഷയിൽ നൂറ് ശതമാനം നേടിയാണ് വിജയിച്ചത്.















