ഭൂമിയിലെ മാലാഖാമാർ എന്നറിയപ്പെടുന്ന നേഴ്സസിന്റെ ദിനമായ മെയ് 12 ഭരണങ്ങാനം IHM ഹോസ്പിറ്റലിൽ SMYM അരുവിത്തുറ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഫൊറോന പ്രസിഡന്റ് ലിൻസൻ ബ്ലെസ്സന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രിയിലെ നഴ്സുമ്മാരെല്ലാം പങ്കുചേരുകയും കേക്ക് മുറിച്ച് ഈ ദിനത്തിന്റെ സന്തോഷം പങ്ക് വച്ചു. രൂപതാ വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനിമോൾ തോമസ്, നഴ്സിംങ് സൂപ്രണ്ടന്റ് സിസ്റ്റർ ആനീ ജോസ്, നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലിസബെത്, ഫൊറോന ഭാരവാഹികളായ അന്നു സജി, നീനുമോൾ ടോം, ഏയ്ഞ്ചൽ എൽസ ജോസ്, ലിയോൺസ് ജോർജ്, ജോമു, ജിതിൻ കുന്നപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j
👉 visit our website pala.vision












