👉📰 കടലാസിന് പകരം പ്ലാസ്റ്റിക് (പോളിമർ) ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് (ആർബിഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. പരീക്ഷണാടിസ്ഥാനത്തിൽ 10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക.
👉📰 വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഭീകരർ 30 ക്രൈസ്‌തവരെ വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി കഡുന സംസ്ഥാനത്തെ നാരിഡോൺ ഗ്രാമത്തിലായിരുന്നു ആക്രമണം. തദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെന്ന് പ്രദേശവാസിയായ റാഫേൽ ജോഷ്വ പറഞ്ഞു.
👉📰 സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തിൽ ചെലവുകൾ കൂട്ടരുതെന്നു ധനകാര്യവകുപ്പ്. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും ശമ്പളച്ചെലവ് കൃത്യമായി കണക്കാക്കണമെന്നും ചെലവിൽ മുൻവർഷത്തേക്കാൾ കൂടുതൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം വിശദീകരിക്കണമെന്നും ധനകാര്യവകുപ്പ് മറ്റുവകുപ്പുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
👉📰 അത്യുഷ്ണത്തിന്റെ പിടിയിലുള്ള ഫ്രാൻസിലും സ്പെയിനിലും ‘രാക്ഷസ’കാട്ടുതീകൾ നിയന്ത്രണാതീതമായി പടരുന്നു. വിമാനങ്ങളിൽനിന്ന് വെള്ളവും അഗ്നിശമനോപാധികളും ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതം. എന്നാൽ, എല്ലാറ്റിനെയും മറികടന്ന് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്.
👉📰 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ഭാരോദ്വഹന താരം ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിച്ച ഛത്തീസ്ഗഡിൽ നിന്നുള്ള 23 കാരി ഭാരോദ്വഹനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉൾപ്പെടെ ആകെ 199 കിലോഗ്രാമും ഉയർത്തിയാണ് വെള്ളി മെഡൽ നേടിയത്
👉📰 ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി . അപ്പീലില്‍ ഹര്‍ജിക്കാരന് നോട്ടീസ് നല്‍കാന്‍ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ , അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
👉📰 അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിച്ചത് ഇന്ത്യൻ വിപണിക്ക് നേട്ടമായി. ക്രൂഡ് ഓയിൽ വിലയിൽ ഇടിവിന് കാരണമായതും ആഗോളതലത്തിൽ നിക്ഷേപകരുടെ ഇടപെടൽ വർദ്ധിപ്പിച്ചതും മൂലം അഞ്ച് ദിവസമായി തുടർച്ചയായി നഷ്ടം നേരിട്ട ഇന്ത്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച കുത്തനെ ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്
👉📰 കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എംകെ റാമിനെ തലശ്ശേരി എസ്സി, എസ്ടി കോടതി അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കണം.
👉📰 സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാർ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി. ഇതോടെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടന ഇല്ലാതായി.
👉📰 ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത് അമേരിക്കയ്ക്കാണെന്നും അത് ആവശ്യത്തിലധികമാണെന്നും ട്രംപ് പറഞ്ഞു.















