2026 ജൂലൈ 27 തിങ്കൾ കർക്കിടകം 11
👉📰 യുക്രെയ്നുമായുള്ള യുദ്ധത്തില്‍ 30,000 ഉത്തരകൊറിയന്‍ സൈനികരെക്കൂടി വിന്യസിക്കാനൊരുങ്ങി റഷ്യ. യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയാണ് ഇതറിയിച്ചത്.
👉📰 കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണവിശ്വാസത്തോടെയാണ് തനിക്ക് ഈ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെന്ന് ചുമതലയേറ്റശേഷം പ്രൾഹാദ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി
👉📰 മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ കേസിലെ മുഖ്യസൂത്രധാരൻ ബിജേന്ദ്ര ഗുപ്ത അറസ്റ്റിൽ. മഹാരാഷ്ട്ര പോലീസ് ബിഹാറിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
👉📰 പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിശ്ചയിച്ച പാതയിൽ നിന്നും മാറി സഞ്ചരിച്ച ഒരു എണ്ണക്കപ്പൽ കടൽ മൈനിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
👉📰 കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്.
👉📰 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ടു മാസം നീണ്ട ദൗത്യം പൂർത്തിയാക്കി അമേരിക്കൻ-റഷ്യൻ ബഹിരാകാശ യാത്രികർ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി.
👉📰 കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ ‘സീറോ വാല്യു’ ടിക്കറ്റിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് അയച്ചു. വനിതകൾക്കുള്ള ടിക്കറ്റ് പുരുഷന്മാർക്ക് നൽകി യാത്രക്കാരിൽ നിന്ന് തുക കൈപ്പറ്റി സ്വന്തം പോക്കറ്റിലാക്കിയതിനാണ് നടപടി.
👉📰 വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.
👉📰 ശനിയാഴ്ച വടക്കൻ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ തലവൻ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
👉📰 കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സാമൂഹ്യമാധ്യമ കൂട്ടായ്മ പിറവിയെടുത്തു. ഇ20 ജനതാ പാർട്ടി (ഇജെപി) എന്ന പേരിലാണ് എക്‌സിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പുതിയ കൂട്ടായ്മ രൂപംകൊണ്ടത്.















