മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ. യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് ശബരിമലയിൽ
എത്തിച്ച നെയ്യ് ഇനത്തിലും ക്രമക്കേട് നടന്നതായി സൂചന. ഭരണസമിതിയെ ക്ഷീരവകുപ്പ് ഇന്നലെ പിരിച്ചുവിട്ടിരുന്നു.മഹാരാഷ്ട്രയിൽ നിന്നുള്ള പാൽ ട്രാൻസ്പോർട്ടേഷനിൽ അപാകതകളും അട്ടിമറിയും നടന്നെന്നും ശബരിമലയിൽ ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്തെന്നുമുള്ള
പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ തിരുവനന്തപുരം യൂനിയൻ എൽഡിഎഫിനൊപ്പമാണ്. വരാനിരിക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.















