spot_img

ക്രൈസ്തവർക്ക് നേരേയുള്ള അക്രമങ്ങൾ തടയണം: ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാന നേതൃസമ്മേളനം

Date:

ക്രൈസ്‌തവർക്കു നേരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എഫ് സി ആർ എ ബില്ലിലെ ക്രൈസ്‌തവരുടെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എഐസിയു എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറി സമിതി ചെയർമാനും കോതമംഗലം ബിഷപ്പുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഭാരതത്തിന്റെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ വളർച്ചയ്ക്കും പിന്നാക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ജാതിമത ഭേദമെന്യേ ക്രൈസ്‌തവ സഭ നൽകിയ സംഭാവനകൾ വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മലയോര, തീരദേശ മേഖലകളിലുള്ള ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ന്യൂനപക്ഷ മന്ത്രി, വിദേശകാര്യമന്ത്രി എന്നിവർക്ക് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാനസമിതി സമർപ്പിക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related