വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ ( എഫ്സിആര്‍എ) തിങ്കളാഴ്ച ആരംഭിക്കുന്ന മഴക്കാല സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. നിയമഭേദഗതിയുമായി
ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരവധി ആളുകളില്‍ നിന്നും സംഘടനകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ഉയരുന്ന പ്രധാനപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.















