ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജൂലൈ 21ന് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ. കോണ്‍ഗ്രസ് പ്രതിഷേധം ആത്മാര്‍ഥതയില്ലാത്തതെന്നാണ് വിമര്‍ശനം. വിദ്യാര്‍ഥികള്‍ക്കൊപ്പം ജന്തര്‍
മന്തറിലായിരുന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം അവര്‍ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലാണ് പ്രതിഷേധം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച പ്രതികരണത്തിലാണ് ഗീതാഞ്ജലിയുടെ വിമര്‍ശനങ്ങള്‍.















