മലപ്പുറം നിയോജക മണ്ഡലം കോണ്‍ഗ്രസ് യോഗത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പരിഗണിക്കുന്നില്ലെന്നാണ് വിമര്‍ശനം.
തിരഞ്ഞെടുപ്പിന് ശേഷം പല കാര്യങ്ങളിലും കൂടിക്കാഴ്ച നടത്തുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.















