കോട്ടയം: ദീപിക കോട്ടയം ഓഫീസിൽ പുതുതായി നിർമ്മിച്ച നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു.
ദീപികയുടെ സ്ഥാപക നേതാവും പ്രമുഖ സാമൂഹിക പരിഷ്കർത്താവുമായ നിധീരിക്കൽ മാണിക്കത്തനാരുടെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഓഡിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്.















