പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ നടപടിയെടുത്ത് പൊലീസ്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺഗ്രസ്
പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.രാഹുൽ ആദ്യം ആവശ്യപ്പെട്ടത് NEET മായി ബന്ധപ്പെട്ട ചർച്ചകൾ ഇത് അംഗീകരിക്കാം എന്ന് ഉറപ്പ് നൽകിയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ആദ്യത്തെ ആവശ്യം അംഗീകരിച്ചപ്പോൾ ധർമേന്ദ്ര പ്രധൻ്റെ
രാജി ആവശ്യപ്പെട്ടു. വാക്കു മാറ്റുന്നത് നല്ലൊരു നേതാവിന് ചേർന്നതല്ല. രാഹുലിന്റെ പെരുമാറ്റം ജനാധിപത്യ മര്യാദകൾക്ക് ചേർന്നതല്ലെന്നും. NEET, വിദ്യാർഥി പ്രക്ഷോഭത്തിൽ ചർച്ചയാകാം അല്ലാതെ
ധർമേന്ദ്ര പ്രധൻ്റെ രാജി എന്ന ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.















