പാലാ : പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ശുശ്രൂഷ മേഖലകളായ മാതൃവേദി, പിതൃ്യവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തിൽ നടത്ത പ്പെടുന്ന കുടുംബസംഗമം നാളെ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ വച്ച് നടത്തപ്പെടുകയാണ്. പാലാ രൂപ തയിലെ 20
ഫെറോനകളിൽ നിന്നുള്ള മാതാപിതാക്കൾ ഈ സംഗമത്തിൽ ഒന്നുചേരും. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്നതും കാലകാലങ്ങളിൽ കുടും ബങ്ങൾ നേരിടുന്നതുമായ വിവിധ പ്രശ്‌നങ്ങളെ അതിജീവിക്കാൻ പാലാ രൂപ തയിൽ രൂപീകൃതമായ ശുശ്രൂഷ മേഖലയാണ് ഫാമിലി അപ്പോസ്‌തലേറ്റ്. നല്ല കുടുംബങ്ങൾ കെട്ടിപ്പെടുക്കാൻ ഓരോ വ്യക്തികളെയും സഹായിക്കുന്ന ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ഏഴ് കർമ്മമേഖലകളാണ് മാതൃവേദി, പിത വേദി, പ്രോലൈഫ് സമിതി, മഡോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോംലൈഫ്, ഹോംമിഷൻ, വിവാഹ ഒരുക്കസെമിനാർ, വിവിധ ക്ഷേമ
പദ്ധതികൾ തുടങ്ങി യവ.കുടുംബത്തിന് നേതൃത്വം നൽകുന്ന മാതാപിതാക്കൻമാർ രൂപതാദ്ധ്യ ക്ഷനോട് ഒന്നു ചേർന്നുള്ള ഈ സംഗമത്തിൽ 4000 ത്തോളം മാതാപിതാ ക്കൻമാർ ഒന്നിച്ചു ചേരും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കുറവിലങ്ങാട് ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്‌ടർ റവ. ഫാ. ജോസഫ് നരി തൂക്കിൽ, അസി. ഡയറക്‌ടർ റവ. ഫാ. മാത്യു കാടൻകാവിൽ സംഘടനക ളുടെ രൂപത പ്രസിഡൻ്റുമാരായ ജോസ് തോമസ് മുത്തനാട്ട്, ഷേർളി ചെറി യാൻ മഠത്തിൽപറമ്പിൽ, മാത്യു എം. കുര്യാക്കേസ് മഠത്തിൽ എന്നിവർ സംസാ രിക്കും. മാതൃ-പിത്യവേദി, പ്രോലൈഫ് രൂപത ഭാരവാഹികളും കുറവിലങ്ങാട് മേഖല, യൂണിറ്റ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകും.















