പ്രഭാത വാർത്തകൾ

Date:

 🗞🏵  പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 11, 2023 വ്യാഴം 1198 മേടം 27

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ

🗞🏵 പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ണി​ൽ അമേരിക്കയിൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, പ​ത്നി ജി​ൽ ബൈ​ഡ​ൻ എ​ന്നി​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ജൂ​ൺ 22-ന് ​വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന വി​രു​ന്ന് സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
 
🗞🏵 അധ്യാപകന്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദർശനം. വൻ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്കാരം.

🗞🏵 ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കില്ലെന്ന കടുത്ത നിലപാടിലേക്ക് മരുന്നുകടകളുമെത്തുന്നു. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) ഇതുസംബന്ധിച്ച് മരുന്നുകടയുടമകൾക്ക് കർശന നിർദേശം നൽകി.

🗞🏵 മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് വിവരത്തെ തുടർന്നു ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികൾ ശക്തമാക്കി. മലയാള സിനിമയിലെ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഒരാൾ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും.
മലയാളത്തിലെ നടൻ കൂടിയായ നിർമാതാവ് വിദേശത്തു വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു. 

🗞🏵 എ​ഐ കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്ക​ൽ മ​ര​വി​പ്പി​ച്ച​ത് ജൂ​ണ്‍ നാ​ലു​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ പി​ഴ ഈ​ടാ​ക്കും. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കും.
 
🗞🏵 പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ വ​സ​തി​ക്കു​നേ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം. ഷെ​ഹ്ബാ​സി​ന്‍റെ ലാ​ഹോ​റി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള 500 ല​ധി​കം അ​ക്ര​മി​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മോ​ഡ​ൽ ടൗ​ൺ ലാ​ഹോ​റി​ലെ വ​സ​തി​യി​ലെ​ത്തി അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

🗞🏵 വൈദ്യപരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. ഡോക്ടർ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അക്രമം നടന്നാൽ ഒരു മണിക്കൂറിനുളളിൽ എഫ്ഐആർ തയ്യാറാക്കണമെന്നും ഐഎംഎ പറയുന്നു.
 
🗞🏵 യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

🗞🏵 യു​വ ഡോ​ക്ട​ർ വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി ജി. ​സ​ന്ദീ​പി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് സ​ന്ദീ​പി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് അ​നു​വ​ദി​ച്ച​ത്. ആം​ബു​ല​ൻ​സി​ൽ വീ​ൽ​ചെ​യ​റി​ലാ​ണ് പ്ര​തി​യെ കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. റി​മാ​ൻ​ഡ് ചെ​യ്ത സ​ന്ദീ​പി​നെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

🗞🏵 ഡോ​. വ​ന്ദ​നാ ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ജി. ​സ​ന്ദീ​പി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ന്ത്രി വി .​ശി​വ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം നെ​ടു​മ്പ​ന യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് ജി.​സ​ന്ദീ​പ്. കൂ​ടു​ത​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

🗞🏵 ക​ർ​ണാ​ട​ക​ത്തി​ൽ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്ക് ഫ​സ്റ്റ് ബെ​ൽ ന​ൽ​കി എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ എ​ക്സി​റ്റ്പോ​ളി​ൽ കോ​ൺ​ഗ്ര​സി​നാ​ണ് നേ​രി​യ മു​ൻ​തൂ​ക്കം. കോ​ൺ​ഗ്ര​സ് 94 മു​ത​ൽ 108 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് റി​പ്പ​ബ്ലി​ക് ടി​വി പ്ര​വ​ചി​ക്കു​ന്നു.

🗞🏵 യു​വ വ​നി​താ ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ച് വി​വാ​ദ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ദു​ര​ന്ത​മു​ഖ​ത്തു​പോ​ലും വി​വാ​ദ​മു​ണ്ടാ​ക്കാ​നു​ള്ള നി​കൃ​ഷ്ട മ​ന​സാ​ണ് ഇ​വി​ടെ വെ​ളി​വാ​കു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഒ​രു പെ​ണ്‍​കു​ട്ടി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ദുഃ​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ വാ​ക്കു​ക​ളെ, വ​ള​ച്ചൊ​ടി​ച്ച് വി​വാ​ദ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് എ​ന്ത് ക്രൂ​ര​ത​യാ​ണ്. അ​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രും പ്ര​തി​പ​ക്ഷ​വും ചി​ന്തി​ക്ക​ണം. 
 
🗞🏵 മ​ല​പ്പു​റം താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി റി​ട്ട​. ജ​സ്റ്റീസ് വി.​കെ. മോ​ഹ​ന​ൻ ചെ​യ​ർ​മാ​നാ​യ മൂ​ന്നം​ഗ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ൻ​ലാ​ൻ​ഡ് വാ​ട്ട​ർ വെ​യ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ റി​ട്ട​. ചീ​ഫ് എ​ൻ​ജീ​നി​യ​ർ നീ​ല​ക​ണ്ഠ​ൻ ഉ​ണ്ണി, കേ​ര​ള വാ​ട്ട​ർ​വേ​യ്സ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ മറ്റ് അം​ഗ​ങ്ങ​ൾ.

🗞🏵 ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി, ബ​ഹു​വൈ​ക​ല്യം, മാ​ന​സി​ക വ​ള​ർ​ച്ച​യി​ല്ലാ​യ്മ തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ളി​ൽ 40 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി​ത്വ​മു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി സ​മ​യ​ത്തി​ൽ ഇ​ള​വു ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഇ​ള​വു​ക​ൾ​ക്കു പു​റ​മേ ഒ​രു മാ​സം ആ​കെ​യു​ള്ള ജോ​ലി സ​മ​യ​ത്തി​ൽ പ​ര​മാ​വ​ധി 16 മ​ണി​ക്കൂ​ർ കൂ​ടി​യാ​ണ് ഇ​ത്ത​രം ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്.
 
🗞🏵 താ​നൂ​ർ പൂ​ര​പ്പു​ഴ ബോ​ട്ട​പ​ക​ടം ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ച്ച​ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഫോ​റ​ൻ​സി​ക് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ. റാ​ഹി​ല, മ​ല​പ്പു​റം സ​യ​ന്‍റി​ഫി​ക് ക്രൈം​ബ്രാ​ഞ്ച് അം​ഗം ശ്രീ​ക്കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

🗞🏵 വ​നി​താ താ​ര​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ ഗു​സ്തി പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലെ പാ​ട്യാ​ല​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​സാ​യ്) അ​റി​യി​ച്ചു. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു​എ​ഫ്ഐ) ത​ല​വ​ൻ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ല​ക്നോ മേ​ഖ​ല​യി​ലെ സാ​യ് ക്യാ​മ്പി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് നി​ര​വ​ധി വ​നി​താ താ​ര​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു.

🗞🏵 ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു. കേരള അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞതോടെയാണ് തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ഊർജ്ജിതമാക്കിയത്. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, മേഘമലയ്ക്കടുത്ത് ആനന്ദ് കാട് തേയിലത്തോട്ടത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. കൂടാതെ, ശ്രീവല്ലിപുത്തൂർ വനമേഖലയിൽ നിന്ന് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ പകർത്തിയിട്ടുണ്ട്.

🗞🏵 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊലപാതകം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോ.വന്ദന മരണത്തിന് കീഴടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവരാണ് കിംസിലേക്ക് എത്തിയത്.
 
🗞🏵 രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ പൂർണമായും തള്ളിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നതെന്ന് ജിഎസ്ഐ വ്യക്തമാക്കി.

🗞🏵 കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡികെ ശിവകുമാർ. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച അവസരമുണ്ടെന്നും പാർട്ടി കുറഞ്ഞത് 141 സീറ്റുകളെങ്കിലും നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
🗞🏵 ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിട്ടുള്ളത്. അതേസമയം, പൂഞ്ച് മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികൾ ഇതിനോടകം സൈന്യത്തെ അറിയിച്ചിട്ടുണ്ട്.

🗞🏵 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം നൽകി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി ഡോളറിന്റെ വായ്പ കാലാവധി ഒരു വർഷത്തേക്കാണ് ഇന്ത്യ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. 2024 മാർച്ച് വരെയാണ് ശ്രീലങ്കയ്ക്ക് വായ്പ തിരിച്ചടക്കാനുള്ള സമയപരിധി നൽകുക.

🗞🏵 വീട്ടുജോലികൾ ചെയ്ത് നിരാശ ബാധിച്ച യുവതി അമ്മായിഅമ്മയെ പാത്രമെടുത്ത് അടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയില്‍ ആണ് സംഭവം. 48കാരിയായ സ്ത്രീയാണ് 86കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

🗞🏵 ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ പോലീസ് പിടികൂടി. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ഭീകര സംഘടനയാണ് ലഷ്‌കർ-ഇ-ത്വയ്ബ. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭീകരരെ പിടികൂടിയത്. ഷോപ്പിയാനിലെ അറബ് റാഷിദ് ലോണിന്റെ മകൻ ഷാഹിദ് അഹമ്മദ് ലോണും, അബ് ഹമീദ് ഗാനിയുടെ മകൻ വസീം അഹമ്മദ് ഗാനിയുമാണ് അറസ്റ്റിലായത്.

🗞🏵 നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം. ആക്രമണത്തിൽ കെയൊടിഞ്ഞ നേഹ ചികിത്സയിലാണ്.

🗞🏵 പോൾ ആറാമൻ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ എക്യുമെനിക്കൽ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വീണ്ടും നിര്‍ണ്ണായക കൂടിക്കാഴ്ച ഒരുങ്ങുന്നു. ഫ്രാൻസിസ് പാപ്പയും, ഇപ്പോഴത്തെ അലക്‌സാണ്ട്രിയായിലെ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസുമായ തവദ്രോസും നാളെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. ഇരുസഭകളുടെയും എക്യുമെനിക്കൽ സൗഹൃദത്തിന് കൂടിക്കാഴ്ച വലിയ പങ്കു വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

🗞🏵 ഒന്നര നൂറ്റാണ്ടായി മധ്യപ്രദേശിലെ സാഗർ നഗരത്തിനടുത്ത് ഷാംപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയും അക്രമവുമായി ഉദ്യോഗസ്ഥർ. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയും സംസ്ഥാന ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിലിനെത്തിയതെന്ന് ‘ദീപിക’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെർച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെ എത്തിയ സംഘം ഓഫീസ് മുറികൾ അലങ്കോലമാക്കുകയും ദേവാലയത്തിൽ കടന്നുകയറുകയും മദ്ബഹയിലെ ക്രമീകരണങ്ങൾ അലങ്കോലപ്പെടുത്തുന്നതു ചോദ്യം ചെയ്ത വൈദികരെ മർദ്ദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു.

🗞🏵 ദൈവവിളി പ്രോത്സാഹനത്തിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഇടവകകൾ 50,000 യൂറോയുടെ സമാഹരണം നടത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് സാമ്പത്തിക ശേഖരണം നടത്തുന്നത്. ആഗോളതലത്തിൽ ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിച്ച ഏപ്രിൽ മുപ്പതാം തീയതിയിലെ ആചരണത്തോട് അനുബന്ധിച്ചായിരിന്നു ധനസമാഹരണം.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...