ഒരുപാട് സ്വപന്ങ്ങളുമായി എത്തിയവര്‍… ഒരു ദിവസം കൊണ്ട് കരിനിഴല്‍ പോലെ ജോലി നഷ്ടമായവര്‍…കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
കോറോഹെല്‍ത്തില്‍ നിന്നും ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുന്നത്. ഇതോടെ പെരുവഴിയിലായത് 900 ജീവനക്കാരാണ്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളാണ്
അടച്ചത്. ലേബര്‍ കോഡിന്റെ ചുവടുപിടിച്ചാണ് രണ്ടരമാസത്തെ ശമ്പളം നല്‍കി നോട്ടീസ് പോലുമില്ലാത്ത ഈ പിരിച്ചുവിടല്‍.















