പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കണമെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കത്തിൽ ആവശ്യപ്പെട്ടു.
ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് എംപി സമരവേദിയിലെത്തി. തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തി ജയിക്കാൻ മാത്രമേ സർക്കാരിന് അറിയൂ എന്ന് സമരവേദിയിലെത്തിയ ജോൺ ബ്രിട്ടാസ് എംപി
പറഞ്ഞു. എത്ര നാൾ സിജെപി പ്രതിഷേധത്തെ അവഗണിക്കുമെന്ന് അഭിജിത് ദീപ്കെ ചോദിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അഭിജിത് ആവശ്യപ്പെട്ടു.















