കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിയ്ക്ക് നിപ സ്ഥിരീകരിച്ചു. നിപ രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തുവന്ന
പരിശോധന ഫലത്തിലാണ് നിപ സ്ഥിരീകരിച്ചത്. 41 കാരനായ രാമനാട്ടുകര സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചു നടത്തിയ
പ്രാഥമിക പരിശോധനയിലും ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ശേഷമാണ് സ്രവം വീണ്ടും പരിശോധിക്കുന്നതിനായി പൂണെയിലേക്ക് അയച്ചത്.















