2026 ജൂൺ 12 വെള്ളി ഇടവം 29
വാർത്തകൾ
📰👉 23-ാമത് ഫുട്‌ബോൾ ലോകകപ്പിന് മെക്‌സിക്കോ സിറ്റിയിലെ ഐതിഹാസികമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
📰👉 ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ മൂന്നായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. കാണാതായവർ മരിച്ചുവെന്നു തുറമുഖ-കപ്പൽകാര്യമന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു
📰👉 പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള മുതിർന്ന 30 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി പി. വിജയനെ നിയമിച്ചു.
📰👉 സംസ്ഥാനത്തെ സ്കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സ്കൂള്‍ ഗ്രൗണ്ടുകള്‍ അടച്ചിട്ട ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതില്‍ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
📰👉 അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. അഗളി പുതൂർ പഞ്ചായത്തിലെ മുള്ളി സ്വദേശി വെള്ളിങ്കിരി (30), ഷോളയൂർ പഞ്ചായത്തിലെ പെട്ടിക്കൽ വടക്കേടത്ത് ബിൻസി ഷാജി (51), ഓട്ടോഡ്രൈവർ പെട്ടിക്കൽ സ്വദേശി പ്രസാദ് (48) എന്നിവർക്കാണു പരിക്കേറ്റത്.
📰👉 കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂണ്‍ 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച് ബസുകള്‍ തടയും.
📰👉 മലപ്പുറത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ നിന്നും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി. ഇവരിൽ നിന്നും വില്പനക്കായി സൂക്ഷിച്ച MDMA, കഞ്ചാവ് എന്നിവ പിടികൂടി .കൊണ്ടോട്ടി തുറക്കൽ സ്വദേശി കരപറമ്പത്ത് വീട്ടിൽ ജസീം (24), മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരാണ് പിടിയിലായത്.
📰👉 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോളിനെ എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. ഇതോടെ, കർഷകർക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്കും കൂടുതൽ നേട്ടമുണ്ടാകുന്ന രീതിയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ‘ഗ്രീൻ ഫ്യൂവൽ’ പ്രോത്സാഹിപ്പിക്കപ്പെടും.
📰👉 ഇറാന്റെ ഭൂപ്രദേശത്തിനുള്ളിലെ താവളങ്ങളെ ലക്ഷ്യമിട്ട് 49 ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ, പുലർച്ചെ ക്രൂസ് മിസൈലുകൾ വിക്ഷേപിക്കുന്നതിന്റെ വീഡിയോ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.
📰👉 സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു..ഇതോടെ രോഗം കൂടുതൽ ജില്ലകളിലേക്ക് പടരുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.















