ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത സംവിധായകന്‍ പി ഭാരതീരാജയുടെ മൃതദേഹം ഔൗദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജന്മദേശമായ തേനിയിലെ വത്തലഗുണ്ടിലെ വീട്ടിലായിരുന്നു
സംസ്‌കാരം. ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി സിടിആര്‍ നിര്‍മല്‍കുമാര്‍, അഭിനേതാക്കാളായ രാധിക ശരത്കുമാര്‍, വടിവേലു, പാര്‍ത്ഥിപന്‍, ഒ പനീര്‍ശെല്‍വം എംഎല്‍എ, എന്‍ടികെ അധ്യക്ഷന്‍ സീമാന്‍ തുടങ്ങി നിരവധി
പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ പുലര്‍ച്ചെ ചെന്നൈ നീലങ്കരയിലെ വീട്ടിലായിരുന്നു പി ഭാരതീരാജയുടെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.















