കാഞ്ഞിരമറ്റം: സന്തോഷവും സമാധാനവും നിറഞ്ഞ അമ്മ മുഖത്തിൻ്റെ പുഞ്ചിരിയാണ് കുടുംബങ്ങളിലുണ്ടാവേണ്ടതെന്നും സമാന ചിന്താഗതിക്കാരോടൊത്ത് യാത്രകളിലും പ്രവർത്തനങ്ങളിലും പങ്കുചേർന്നു കൊണ്ട് ജീവിതം കൂടുതൽ മനോഹരമാക്കാൻ എല്ലാവർക്കും
സാധിക്കണമെന്നും കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷൻ ഡയറക്ടർ ഫാ. സെബാസ്‌റ്റ്യൻ പേണ്ടാനത്ത് പറഞ്ഞു. കാഞ്ഞിരമറ്റത്ത് പുതിയതായി രൂപീകരിച്ച സഖി കർഷകദളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഫാ. പേണ്ടാനത്ത്. വൈസ് പ്രസിഡൻ്റ് റാണി റെനി ആലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ് കൂനാനിക്കൽ, ഫെഡറേഷൻ സെക്രട്ടറി ജയ്മോൻ
പുത്തൻപുരയ്ക്കൽ, ആൻസി ബെന്നി, ജനി അജു എന്നിവർ പ്രസംഗിച്ചു. ബിൻസി ജിജി, സീമ സുരേഷ്, ആനിയമ്മ ജയിംസ്, ആലീസ് ആൻ്റണി, ജാൻസി ജോണി, ബീനാ മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. എൽസമ്മ ജോസ് കളരിക്കൽ നെ പ്രസിഡൻ്റായും ആൻസി ബെന്നി വേങ്ങത്താനത്തിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.















