2026 ജൂൺ 08 തിങ്കൾ ഇടവം 26
📰👉 മൊസാംബിക്കിലെ ക്വെലിമാനിലെ ബിഷപ്പ് ഒസോറിയോ സിറ്റോറ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂൺ 6ന് പുലർച്ചെയാണ് സംഭവം. മെത്രാന്റെ മൃതദേഹം മെത്രാസന്ന മന്ദിരത്തിന്റെ ഇടനാഴിയിൽ നിന്ന് കണ്ടെത്തുകയായിരിന്നുവെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്യുന്നു. 54 വയസ്സുള്ളപ്പോഴാണ് ബിഷപ്പിന്റെ ദാരുണാന്ത്യം
📰👉 ലെയോ പാപ്പയുടെ അഞ്ചു ദിവസം നീളുന്ന സ്പെയിന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന് തുടക്കമായി വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പയെ സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമനും, രാജ്ഞി ലെത്തീത്സിയയും ചേർന്ന് സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനിക ബഹുമതിയും വരവേല്‍പ്പും നല്‍കി. ഇതിന് പിന്നാലെ മാഡ്രിഡിലെ രാജ കൊട്ടാരത്തിലേക്ക് പാപ്പാ യാത്രയായി.
📰👉 2019 ലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്ത് കലാപം ഉണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കലാപക്കേസിലെ പ്രതികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ അന്വേഷണം വീണ്ടും ആരംഭിക്കാനാണ് നിർദേശം…റെയിൽവേയ്‌ക്ക് ഏകദേശം ₹93 കോടിയുടെ നഷ്ടമുണ്ടാക്കി. പലയിടത്തും ട്രെയിനുകൾക്ക് നേരെ തീവയ്‌പ്പും കല്ലെറിയലും നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്..
📰👉സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല രോഗം രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു..
📰👉 വിപണിയിലുള്ള ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് വിവിധ ബ്രാന്‍ഡുകളുടെ വിലകള്‍ കൂടുതല്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാനും അളവും വിലയും മനസിലായി വാങ്ങാനും സഹായകമായ തീരുമാനമാണിത്.
📰👉 ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നാണ് നന്ദകുമാറിനെ പുറത്താക്കിയത്.
📰👉 ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഇനി മുതല്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ മാത്രം. ഇത് സംബന്ധിച്ച ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണിത്.
📰👉 ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു. ഹീറോ മോട്ടോകോര്‍പ്പ് സ്‌പ്ലെന്‍ഡര്‍ പ്‌ളസിന്റെയും ഒഎ ഡീലക്‌സിന്റെയും ഇ85അനുയോജ്യമായ പതിപ്പുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണിത്. ദല്‍ഹിയില്‍ ഇ85 ഇന്ധനത്തിന്റെ വില ലിറ്ററിന് 82.12 രൂപയാണ്, ഇ 20 പെട്രോളിനേക്കാള്‍ ഏകദേശം 20 രൂപ കുറവ്.
📰👉 ഹരിയാന, ചണ്ഡീഗഢ്, ദൽഹി- എൻസിആർ എന്നിവിടങ്ങളിലായി 661 കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച സിബിഐ അന്വേഷണം തുടങ്ങി. പൊതുപണം വകമാറ്റിയതും ദുരുപയോഗം ചെയ്തതും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധന.
📰👉 ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടും. ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കല്‍ പ്രവേശന പുനഃപരീക്ഷ ചോദ്യപപ്പറുകളാണ് വ്യോമസേന വിമാനങ്ങള്‍ വഴി എത്തിക്കുക..















