2026 ജൂൺ 07 ഞായർ ഇടവം 24
📰👉 നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ.
📰👉പാലാ രൂപത കെ.സി.എസ്.എൽ (KCSL) അനിമേറ്റേഴ്സ് മീറ്റിംഗ് ശാലോം പാസ്റ്ററൽ സെന്ററിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു. പാലാ രൂപത സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മീറ്റിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
📰👉 വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നാണ് ആരോപണം.
📰👉പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നു പരിഹസിച്ച് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
📰👉പരീക്ഷാക്രമക്കേടുകളില്‍ രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം. കേന്ദ്രവിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്.
📰👉 മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്കാന് സാംസ്കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും
പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു അന്ത്യം.
📰👉ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന് ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യം പറഞ്ഞു.
ഇറാന് -അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിലാണെന്നും യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റെസായ് പറഞ്ഞു. അമേരിക്ക മരവിപ്പിച്ച 2400 കോടി രൂപയുടെ ആസ്തികള്‍ വിട്ടുനല്‍കാന്‍ തയാറായാല്‍ മാത്രമേ സമാധാന കരാര്‍ സാധ്യമാകുകയുള്ളുവെന്നാണ് ഇറാന്റെ വാദം. ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്രംപിന്റെ നിര്‍ദ്ദേശവും ഇറാന് തള്ളി.
📰👉 കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
📰👉 പാലാ: എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മിന്നുന്ന വിജയം സ്വന്തമാക്കി
പാലാ അൽഫോൻസാ കോളേജ്. യൂണിവേഴ്സിറ്റി തലത്തിൽ 25 റാങ്കുകളും 27 എ പ്ലസുകളും നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും അൽഫോൻസയുടെ വിദ്യാർത്ഥിനികൾക്കു സാധിച്ചു.
📰👉തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ. അജിത്, കാർത്തിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേർന്ന് ആണ് പരിക്കേറ്റ ശിവസുര്യയെ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചു.















