ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ കൊയ്യാം നൂറുമേനി പദ്ധതി തുടങ്ങി പഠനത്തോടൊപ്പംപാഠ്യേതര വിഷയങ്ങളിലും മുന്നേറാനും ലഹരിവസ്തുക്കൾക്ക് എതിരേ പേരാടാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വിദ്യാർത്ഥികളുടെപങ്ക് സജീവമാക്കാനും വേണ്ടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ കൊയ്യാം നുറുമേനി പദ്ധതിക്ക്
തുടക്കം കുറിച്ചു മുന്ന് ടേമുകളിലായി നടത്തുന്ന പദ്ധതിയിൽ പഠനത്തോടപ്പം കലാകായിക പരിശീലനം ലഹരിക്ക് എതിരേ പോരാട്ടം കൃഷി പാഠം പഠന യാത്രകൾ സെമിനാറുകൾ എന്നിവ നടത്തും ഒന്നാം ടേമിൽ ഭവന സന്ദർശനം അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള മുഖാമുഖം ഞങ്ങളു മുണ്ട്കൂടെ പഠന കൂടാരം പഠന യാത്രകൾ എന്നിവ നടത്തും സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് കൊയ്യാം നൂറുമേനി ഉദ്ഘാടനം ചെയ്തു അധ്യാപകർപി.ടി.എ എന്നിവർ ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർ നേതൃർത്വം നല്കും















