എസ് എം വൈ എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നിർധന സാമ്പത്തിക പിന്നോക്ക അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുവാനായി കരുതൽ എന്ന പദ്ധതി രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി 100 രൂപ ചലഞ്ച് നടത്തുകയും അതുവഴി ലഭിച്ച തുക ഉപയോഗിച്ച് എൽപി ക്ലാസുകളിലെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബുക്ക് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങി നൽകി.
മല്ലികശ്ശേരി സെന്റ് ഡോമിനിക് യു. പി സ്കൂൾ, വെയിൽകാണാംപാറ സെന്റ് ജോർജ് എൽ. പി സ്കൂൾ, ഹോളി ക്രോസ് മറ്റത്തിപ്പാറ യൂ. പി സ്കൂൾ, കാഞ്ഞാർ സെന്റ് ജോസഫ് എൽ. പി സ്കൂൾ എന്നിവിടങ്ങളിൽ ആണ് പഠനോപകരണങ്ങൾ വിതരണം ചെയ്യ്തത്. ഒപ്പം സാമ്പത്തികമായി പിന്നോക്കം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുക, കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളുകളെ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ച് നടത്തിവരുന്നു. പദ്ധതിയുടെ ആദ്യഘട്ടം എന്നോണം പഠനോപകരണ വിതരണത്തിൽ പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിൻ ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, ആനിമേറ്റർ സി.
നിർമ്മൽ എസ്എംസി, രൂപതാ പ്രസിഡന്റ് ശ്രീ. മിജോ ജോയി കുന്നത്താനിയേൽ, ജനറൽ സെക്രട്ടറി സോനാ മാത്യു, വൈസ് പ്രസിഡന്റ് എബിൻ തോമസ്, ട്രഷറർ ജോസ് ചാൾസ്, സിൻഡിക്കേറ്റ് അംഗം അലീന, എന്നിവർ പങ്കെടുത്തു. എഴുതാൻ സ്കൂളുകളിൽ എത്തി അവിടുത്തെ സ്കൂൾ മാനേജർ, പ്രധാന അധ്യാപകൻ / അധ്യാപിക, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പഠനോപകരണങ്ങൾ കൈമാറി.















