താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. രാവിലെ ആറ് മുതൽ രാത്രി എട്ട് മണിവരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി
ബന്ധപ്പെട്ട് ഉത്തരവിറക്കി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് നിയന്ത്രണം
ഏർപ്പെടുത്തിയിരിക്കുന്നത്. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.















