കാക്കൊമ്പ് : അപൂർവ നിമിഷത്തിന് സ്‌കൂൾ പ്രവേശനോൽസവ ദിനത്തിൽ കാക്കൊമ്പ് സാക്ഷ്യം വഹിച്ചു . സെൻ്റ് മേരീസ് എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ സ്‌ഥാനത്തു നിന്നും കാഞ്ഞാർ സെൻ്റ് ജോസഫ്സ് എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായ ബിനു കെ അഗസ്റ്റിനു പകരമായി എത്തിയത് മൂലമറ്റം
സെൻ്റ് ജോർജ് യു.പി സ്‌കൂൾ സീനിയർ അധ്യാപിക ഭാര്യ മഞ്ജു സെബാസ്‌റ്റ്യൻ ! ഇരുവരും നേരത്തെ രണ്ട് ദശാബ്ദത്തിലേറെ കാലം മൂലമറ്റം സെൻ്റ് ജോർജിൽ സഹപ്രവർത്തകരായിരുന്നു .
ബിനു സാർ നാലാം ക്ലാസിലും മഞ്ജു ടീച്ചർ മൂന്നിലും . രണ്ട് പേരെയും അനുമോദിക്കാൻ മൂലമറ്റം സെൻ്റ് ജോർജ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്‌റ്റർ ഗ്രെയിസ് , ഇരു സ്‌കൂളുകളിലെയും അധ്യാപകർ , പി ടി എ ഭാരവാഹികൾ എന്നിവർ എത്തിയിരുന്നു . ബിനു സാർ തുടങ്ങനാട് കടുകൻമാക്കൽ കുടുംബാംഗമാണ് . മഞ്ജു ടീച്ചർ പൂഞ്ഞാർ ഞരളക്കാട്ട് കുടുംബാംഗം .















