മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള എംഎല്‍എമാരുടെ പിന്തുണപ്പട്ടിക പുറത്തുവന്നതിനെത്തുടര്‍ന്ന് പരാതിയുമായി ഉദുമ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്.
പുറത്തുവന്ന പട്ടികയില്‍ നീലകണ്ഠന്റെ പേരിന് നേരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. തന്റെ പിന്തുണ രേഖപ്പെടുത്താത്തതില്‍ കെ നീലകണ്ഠന് എഐസിസിക്ക് പരാതി നല്കി. മുഖ്യമന്ത്രി
ആരാകണമെന്നതില്‍ തനിക്ക് കൃത്യമായ അഭിപ്യായമുണ്ടെന്നും ,അത് രേഖപ്പെടുത്തിയിരുന്നുവെന്നും നീലകണ്ഠന് ട്വന്റിഫോറിനോട് പറഞ്ഞു.















