spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 09

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 09

Date:

വാർത്തകൾ

👉📰 കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന സർക്കാരാണ് ഇനി വേണ്ടത്. തൊഴിലുകളുടെയും അവസരങ്ങളുടെയും ഭാവിക്കായി വോട്ട് ചെയ്യണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

👉📰 ലെബനനിലെ നൂറിലധികം കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ മരണം 254 ആയി. 1165 ലധികം പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഹോർമുസ് കടക്കുന്ന കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണം നിർത്തിയില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്ന് ഐആർജിസി പറഞ്ഞു.

👉📰 പാലക്കാട്ട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നടപടിയെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷൻ എന്താണ് ചെയ്യുന്നതെന്ന് അദേഹം ചോദിച്ചു.

👉📰 കണ്ണൂരിൽ സിപിഐഎം വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നത് അന്വേഷിക്കണമെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ അറിയിച്ചു. വ്യാജ ആധാർ കാർഡ് ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി അയച്ച വക്കീൽ നോട്ടീസിനു മറുപടിയായാണ് കെ.സി.വേണുഗോപാൽ രം​ഗത്തെത്തിയത്.

👉📰 ഇനി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ഗുണപരമായ അധികാരമാറ്റത്തിന് വഴിയൊരുക്കി ഇറാൻ ഇനി മുതൽ യൂറേനിയം സമ്പുഷ്ടീകരണം നടത്തില്ലെന്നും ബി2 ബോംബറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ ഇറാനുമായി ചേർന്ന് അമേരിക്ക നീക്കം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നു.

👉📰 കാച്ചേരിക്ക് പിന്നാലെ , തൃശ്ശൂർ ചേലക്കരയിലും ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി. കിറ്റ് ലഭിച്ചെന്ന് വയോധിക സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് തൃശ്ശൂർ കാച്ചേരിയിൽ ബിജെപിക്കായി തയ്യാറാക്കിയ കിറ്റ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കര കൊണ്ടാഴിയിലും കിറ്റ് വിതരണം നടന്നത്. ബിജെപി നേതാക്കളും പ്രവർത്തകരുമാണ് കിറ്റ് കൊണ്ടുവന്നതെന്ന് വയോധിക വീഡിയോയിൽ പറയുന്നുണ്ട്. കിറ്റ് നൽകിയ ശേഷം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വയോധിക പറയുന്നുണ്ട്.

👉📰 പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തിയെന്ന് കാണിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷ് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകി. ഒരു കുടുംബം അതി ദാരിദ്ര്യത്തിൽ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോ ആണ് പ്രചരിപ്പിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related