പാലാ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും ആത്മീയ ചൈതന്യം തേടി പാലാ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി പുലിയന്നൂർ ആനക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ഭരണസമിതി ഭാരവാഹികളും വോട്ടർമാരും ചേർന്ന് സ്വീകരിച്ചു.
ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം ഭഗവതിയുടെ അനുഗ്രഹം തേടി.














