മേലുകാവ് മറ്റം:_മലയോര മേഖലയായ മേലുകാവ് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ മുൻകൈയെടുക്കുമെന്ന് പാലാ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.മേഖലയുടെ പ്രത്യേകതകൾ പരിഗണിച്ചുള്ള വിവിധ പദ്ധതികൾക്ക് പ്രാധാന്യം നൽകും.ഡെസ്റ്റിനേഷൻ ചലഞ്ചുകൾക്ക് പ്രാധാന്യം നൽകുന്ന മൗണ്ടൻ ടൂറിസ വികസനത്തിന് ഏറെ സാധ്യതകളാണ് മേലുകാവ് പഞ്ചായത്തിൽ ഉള്ളതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.എൽഡിഎഫ് മേലികാവ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.ടി സി ഷാജിയുടെ അധ്യക്ഷതയിൽ പി കെ ഷാജകുമാർ,പ്രൊഫ. ലോപ്പസ് മാത്യു,ബേബി ഉഴുത്തുവാൽ,ടോബിൻ കെ അലക്സ് , സണ്ണി മാത്യു വടക്കേ മുളഞ്ഞനാൽ,സാം കെ അലക്സ്, ടിറ്റോ മാത്യു തെക്കേൽ, അനുരാജ് പാണ്ടിക്കാട്ട്, അനൂപ് കെ കുമാർ,ജെറ്റോ ജോസഫ്, അലക്സ് ടി ജോസഫ്, കെ ജെ ജോസഫ് കള്ളികാട്ട് എന്നിവർ സംസാരിച്ചു.
അജയ് കെ കുമാർ,സണ്ണി മാത്യു മുളഞ്ഞനാൽ,അനുരാഗ് കെ ആർ(രക്ഷാധികാരികൾ)ടിറ്റോ ടി മാത്യു (കൺവീനർ),സാം അലക്സ് (ചെയർമാൻ),ഷാജി ജോസഫ് (സെക്രട്ടറി),പ്രേംജിത്ത് ലാൽ, ജെറ്റോ ജോസഫ്, ഷൈനി ബേബി (ജോയിൻ്റ് കൺവീനർമാർ), അലക്സ് ടി.ജോസ്, ടി സി ഷാജി (വൈസ് ചെയർമാൻമാർ)സണ്ണി ജോൺ, അബു ബാത്യു, വിഷ്ണു ബാബു(ജോയിൻറ് സെക്രട്ടറിമാർ)എന്നിവർ ഭാരവാഹികളായി 28 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തു.














