പാലാ: പാലായുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ജോസ് കെ മാണി വിജയിക്കേണ്ടത് പാലായുടെ അനിവാര്യതയാണെന്ന് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ: പി.ആർ തങ്കച്ചൻ അഭിപ്രായപ്പെട്ടു.
മുത്തോലി എൽ ഡി.എഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു പി.ആർ തങ്കച്ചൻ.
ഗതകാലങ്ങളിൽ വ്യാപാര ,വാണിജ്യ മേഖലകളിൽ പാലായ്ക്ക് അവഗണിക്കാനാവാത്ത സ്ഥാനമുണ്ടായിരുന്നു.അത് തിരിച്ചു പിടിക്കാൻ നമുക്കൊരു നേതാവ് വേണം .അതാണ് നമ്മുടെ സ്ഥാനാർത്ഥി ജോസ് കെ മാണി.
അദ്ധ്യക്ഷൻ കെ.എസ് സുധീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫ:ലോപ്പസ് മാത്യു ,കെ.എസ് രമേശ് ബാബു ,സജേഷ് ശശി ,മാത്തുക്കുട്ടി ,റൂബി ജോസ് ,ജോമോൻ ആൻ്റെണി, രാജൻ മുണ്ടമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.














