കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പുതുപ്പള്ളി പള്ളിയിലും പിതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലും നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.
കോട്ടയം ആർ.ഡി.ഒ (റിട്ടേണിംഗ് ഓഫീസർ) മുൻപാകെയാണ് അദ്ദേഹം ഔദ്യോഗികമായി പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്നതിന് മുന്നോടിയായി കോട്ടയത്തെത്തിയ അദ്ദേഹം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. തുടർന്ന് ഗാന്ധി സ്ക്വയറിൽ നിന്നും നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെ കാൽനടയായി താലൂക്ക് ഓഫീസിലേക്ക് നീങ്ങിയത്.















