നോമ്പ് ഏഴാം ചൊവ്വ (വി.യോഹന്നാൻ :12:20-26)
ഈശോയുടെ മരണം, മനുഷ്യ രക്ഷ , മഹത്വീകരണം
ഈ മൂന്ന് കാര്യങ്ങൾ വചനഭാഗം വിശദമാക്കുന്നു.
ഗോതമ്പ്മണി നിലത്തുവീണ് അഴിയുക എന്നത് അവന്റെ മരണത്തെയും തത്ഫലമായുള്ള മനുഷ്യ രക്ഷയെയുമാണ് പ്രതിപാദിക്കുക.
ലോകത്തിനു മരിച്ച് സ്വർഗ്ഗപ്രാപ്തി നേടുക എന്നത് ശിഷ്യന്റെയും ലക്ഷ്യമാകണമെന്ന് ഗുരു ഓർമിപ്പിക്കുന്നു.
ഈശോയെ സ്നേഹിക്കുന്നുവെന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു. മുറിയാനും മുറിക്കപ്പെടാനും ജീവിതം സമർപ്പിക്കുമ്പോൾ ക്രിസ്തു നമ്മിലൂടെ ജീവിക്കുന്നു.