പൈക: പൈക വൈ.എം.സി.എയുടെ പത്താമത് കുടുംബസംഗമവും ഓണാഘോഷ പരിപാടികളും പ്രമുഖ പ്രാദേശിക പ്രമുഖൻ കുറുവച്ചൻ നരിതൂക്കിലിന്റെ ഭവനത്തിൽ വെച്ച് ആവേശപൂർവ്വം നടത്തപ്പെട്ടു. വൈ.എം.സി.എ പ്രസിഡന്റ് തോമാച്ചൻ പാലക്കുടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി വിവിധ പ്രായ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളും ഓണക്കളികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വൈ.എം.സി.എ സെക്രട്ടറി റെജി സെബാസ്റ്റ്യൻ പുരയിടത്തിൽ, ബിജു തെങ്ങനാൽ എന്നിവർ നേതൃത്വം നൽകി. നിരവധിയാളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
















