മൂന്നിലവ് : വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജോസ്കുട്ടി പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഫാ. ജിൻസ് ജോസ് താന്നിക്കപ്പാറ , ജോബോയ് ആന്റണി എന്നിവർ പ്രസംഗിച്ചു.
















