2026 ജൂൺ 28 ഞായർ മിഥുനം 14
📰👉 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അടുത്ത വര്‍ഷം തുടക്കം തന്നെ ട്രംപ് ഇന്ത്യയില്‍ വരുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
📰👉 പാക്കിസ്ഥാനിലെ കറാച്ചിയിൽ പാരാമിലിട്ടറി സേനയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പാരാമിലിട്ടറി സേനയായ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
📰👉 ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.* പശ്ചിമേഷ്യയിൽ സമാധാനമെത്തുന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതുമാണ് കാരണം.നിലവിൽ വില 75 ഡോളറിൽ താഴെയെത്തിയെങ്കിലും ഇതിന്റെ ഗുണങ്ങൾ ഉടൻ ഉപയോക്താക്കളിലേക്കെത്തിയേക്കില്ല.
📰👉 അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെയ്ക്ക് തിരിച്ചടി തുടരുന്നു. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷികൾ ഓരോന്നായി മുന്നണി വിട്ടിരുന്നു
📰👉 ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം 7:04 ന് ആണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
📰👉 കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ കാർഷിക സബ്സിഡി കൈപ്പറ്റിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. താൻ ബാല്യംമുതൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകനാണെന്നും ഇതിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
📰👉 തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനുള്ള അവസരത്തിന് എൽഡിഎഫ് പിന്തുണ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
📰👉 കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകൾ ഉണ്ടാക്കിയ വലിയ പ്രതിസന്ധിയെത്തുടർന്ന് തൃശൂർ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ ഇരുനൂറോളം സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ച് ജൂലൈ ഒന്നോടെ മോട്ടർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
📰👉ത്രിദിന സന്ദർശനത്തിനായി സീഷെൽസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഉജ്വലസ്വീകരണം.
സീഷെൽസ് രാജ്യാന്തര വിമാനത്താവളത്തിൽ പരന്പരാഗത നൃത്തരൂപങ്ങളോടെയാണ് ഇന്ത്യൻ സമൂഹം മോദിയെ സ്വീകരിച്ചത്.
📰👉 അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.















