സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും രൂക്ഷമായ പരിഹാസവും വിമർശനവുമായി മുൻമന്ത്രിയും സിപിഐഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ്. 10 കൊല്ലം എൽഡിഎഫ് ഭരണത്തിൽ തലയുയർത്തിപ്പിടിച്ച നിലപാടുകളാണ് ഉണ്ടായിരുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിച്ചെങ്കിലും മൂന്നുമാസം കൊണ്ട് ഇവിടെയുണ്ടായത് ‘മാറ്റമല്ല നാറ്റമാണെ’ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിലെ കുഴികൾക്ക് പൊതുമരാമത്ത് മന്ത്രിയും പകർച്ചവ്യാധികൾക്ക് ആരോഗ്യമന്ത്രിയും മഴയെ പഴിക്കുമ്പോൾ, മഴയില്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. സർക്കാരിന്റെ മിസ് മാനേജ്മെന്റ് മൂലം വൈദ്യുതി തടസ്സപ്പെട്ട് രണ്ട് ജീവനുകളാണ് നഷ്ടമായത്. ഇവർ വി.ഡി. സതീശൻ സർക്കാരിന്റെ മിസ് മാനേജ്മെന്റ്
രക്തസാക്ഷികളാണെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികളിൽ വെളിച്ചമില്ലാതെ മൊബൈൽ ഫോൺ വെളിച്ചത്തിൽ സർജറി നടത്തേണ്ടി വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘കറന്റ് വന്നശേഷം സർജറി തുടരാം’ എന്നാണ് വൈദ്യുതി മന്ത്രി മറുപടി നൽകിയതെന്നും റിയാസ് പരിഹസിച്ചു.
















