എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ്.
തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നാണ് വിമര്‍ശനം. ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി
ആര്‍ അനൂപ് പറഞ്ഞു. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പോരാട്ടംകൂടിയാണ് ഇന്നത്തെ അധികാരമെന്നും വി ആര്‍ അനൂപ് ഓര്‍മിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.















