ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന്റെ വാഗ്ദാനങ്ങളെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്‍ സ്റ്റേറ്റ് മീഡിയയ്ക്ക്
നല്‍കിയ വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരാര്‍ വ്യവസ്ഥകളില്‍ ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ണംായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.















